വ്യവസായ വകുപ്പ് മന്ത്രി പി. രാജീവ് സെപ്റ്റംബര്‍ ഒന്നിന് ആശ്രാമം യൂനുസ് കണ്‍വെന്‍ഷന്‍ സെന്ററില്‍ നടത്തുന്ന ‘മീറ്റ് ദ മിനിസ്റ്റര്‍’ പരിപാടിയുടെ ഭാഗമായി ഉച്ചയ്ക്ക് ഒന്നു മുതല്‍ വൈകിട്ട് അഞ്ചു വരെ ജില്ലയിലെ സംരംഭകരെ കാണും. നിലവില്‍ സംരംഭങ്ങള്‍ നടത്തുന്നവര്‍ക്കും പുതുതായി ആരംഭിക്കാന്‍ പോകുന്നവര്‍ക്കും നേരിടുന്ന പ്രശ്‌നങ്ങളും പരാതികളും അറിയിക്കാന്‍ അവസരമുണ്ട്. പരാതികളും അനുബന്ധ രേഖകളും ജില്ലാ വ്യവസായ കേന്ദ്രത്തില്‍ നേരിട്ടോ meettheminister@gmail.com, ministermeetkollam@gmail.com വിലാസങ്ങളില്‍ ഇമെയിലായോ സമര്‍പ്പിക്കാം.
