സാംസ്‌കാരിക വകുപ്പ് വജ്രജൂബിലി ഫെല്ലോഷിപ്പ് പദ്ധതിയുടെ ഭാഗമായി ജില്ലയില് ആലത്തൂര് ബ്ലോക്കിന്റെ നേതൃത്വത്തില് സംഘടിപ്പിക്കുന്ന ‘ആലത്തൂരില് ആരവം ഓണാഘോഷം’ ഓണ്ലൈനായി നാളെ (ഓഗസ്റ്റ് 17) ഉദ്ഘാടനം കെ.ഡി പ്രസേനന് എം.എല്.എ നിര്വഹിക്കും. ആലത്തൂരില് ഓണകാലത്ത് കലാകാരന്മാര്ക്ക് വിര്ച്വല് വേദികള് ഒരുക്കി വജ്രജൂബിലി ആലത്തൂര് ഫേസ്ബുക്ക് അക്കൗണ്ട് വഴിയും മറ്റു നവമാധ്യമങ്ങളിലൂടെയുമാണ് 11 ദിവസം നീളുന്ന ആരവം ഓണം വാരാഘോഷം സംഘടിപ്പിക്കുന്നത്. ഉദ്ഘാടനത്തോടനുബന്ധിച്ച് കലാമണ്ഡലം വിനീഷും സംഘവും മിഴാവ് തായമ്പക അവതരിപ്പിക്കും.
ഓഗസ്റ്റ് 18 മുതല് 27 വരെ വിവിധ കലാകാരന്മാര് നൃത്തം, പാട്ടരങ്ങ്, ചലച്ചിത്രഗാനങ്ങളുടെ ദൃശ്യാവിഷ്‌കാരം, കഥകളി തുടങ്ങിയവ അവതരിപ്പിക്കും. 27 ന് പി.പി സുമോദ് എം.എല്.എ സമാപനദിന പരിപാടികളുടെ ഉദ്ഘാടനം നിര്വഹിക്കും. തുടര്ന്ന് ഫെല്ലോഷിപ്പ് പദ്ധതി പത്തനംതിട്ട ജില്ല അവതരിപ്പിക്കുന്ന പടയണി അരങ്ങേറും. ആലത്തൂര് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രജനി ബാബു, വൈസ് പ്രസിഡണ്ട് കെ സി ബിനു, ബ്ലോക്ക് സെക്രട്ടറി ബഷീര്, വജ്രജൂബിലി ഫെല്ലോഷിപ്പ് പദ്ധതി കണ്വീനര് കലാമണ്ഡലം അബിജേഷ് എന്നിവര് പരിപാടികള്ക്ക് നേതൃത്വം നല്കും.