സംസ്ഥാന സഹകരണ യൂണിയന്റെ നെയ്യാർ ഡാമിലുള്ള കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കോ-ഓപ്പറേറ്റീവ് മാനേജ്‌മെന്റിൽ (കിക്മ) 2021-23 എം.ബി.എ(ഫുൾ ടൈം) ബാച്ചിലേക്ക് ആഗസ്റ്റ് 18 (രാവിലെ 10 മുതൽ 12 വരെ) ഓൺലൈൻ ഇന്റർവ്യൂ നടത്തുന്നു.

അവസാന വർഷ ബിരുദ വിദ്യാർത്ഥികൾക്കും കെ-മാറ്റ്/സി-മാറ്റ്/കാറ്റ് യോഗ്യതയുള്ളവർക്കും ഇന്റർവ്യൂവിൽ പങ്കെടുക്കാം. സഹകരണ ജീവനക്കാരുടെ ആശ്രിതർക്ക് 20 ശതമാനം സീറ്റ് സംവരണമുണ്ട്.

അപേക്ഷകർക്ക് ഈ ലിങ്കിൽ https://meet.google.com/jrx-mtdy-rti ഇന്റർവ്യൂവിൽ പങ്കെടുക്കാം. കൂടുതൽ വിവരങ്ങൾക്ക് 8547618290/9188001600.