കോവിഡ് പ്രതിരോധ സന്ദേശങ്ങള്‍ പ്രചരിപ്പിക്കുന്നതിന് ജില്ലയില്‍ ഉടനീളം സഞ്ചരിക്കുന്ന ബോധന വാഹനം കായിക വകുപ്പ് മന്ത്രി വി അബ്ദുറഹിമാന്‍ ഫ്‌ളാഗ് ഓഫ് ചെയ്തു. കോവിഡ് പ്രതിരോധ മാര്‍ഗങ്ങള്‍, ടെസ്റ്റിങ്, കോവിഡ് പ്രതിരോധ കുത്തിവെപ്പ് തുടങ്ങിയ കാര്യങ്ങള്‍ ഉള്‍കൊള്ളിച്ചുകൊണ്ടുള്ള സന്ദേശങ്ങളും മൈക്ക് അനൗണ്‍സ്‌മെന്റും സജ്ജീകരിച്ച വാഹനം ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ പ്രയാണം നടത്തും. കലക്ടറേറ്റില്‍ നടന്ന ഫ്ളാഗ് ഓഫ് ചടങ്ങില്‍ ജില്ലാ കലക്ടര്‍ കെ. ഗോപാലകൃഷ്ണന്‍, ജില്ലാ പൊലീസ് മേധാവി എസ് സുജിത്ത് ദാസ്, ജില്ലാ വികസന കമ്മീഷണര്‍ എസ് പ്രേംകൃഷ്ണന്‍, സബ് കലക്ടര്‍മാരായ ശ്രീധന്യസുരേഷ്, സൂരജ് ഷാജി, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ.സക്കീന, എന്‍.എച്ച.്എം പ്രോഗ്രാം മാനേജര്‍ ഡോ. ഷിബുലാല്‍ തുടങ്ങിയവര്‍ പങ്കെടുത്തു.