പേരാമ്പ്ര ചേർമ്മലക്കുന്നിലെ ടൂറിസം പദ്ധതി സാധ്യതകൾ ടി.പി രാമകൃഷ്ണൻ എം.എൽ.എയുടെ നേതൃത്വത്തിൽ വിലയിരുത്തി. പ്രദേശത്തെ അതിപുരാതനമായ ഗുഹയും അതിന്റെ ചുറ്റുപാടുള്ള പ്രദേശവും സന്ദർശിച്ചു തുടർപ്രവർത്തന സാധ്യത അവലോകനം ചെയ്തു.
പുരാവസ്തു വകുപ്പ് ഗുഹയിൽ നടത്തിയ പരിശോധനയിൽ കവാടങ്ങളും അകത്ത് വിശാലമായ ഹാളും കണ്ടെത്തിയിരുന്നു.
പുരാവസ്തു വകുപ്പ് ഡയറക്ടർ ഇ ദിനേശൻ, പഴശ്ശിരാജ മ്യൂസിയം ചാർജ് ഓഫീസർ കെ കൃഷ്ണരാജ്, എസ്.കെ സജീഷ് എന്നിവർ കൂടെയുണ്ടായിരുന്നു.