ചേലക്കര ഗ്രാമപഞ്ചായത്തില്‍ മൊബൈല്‍ ഫോണ്‍ വിതരണവും ഉന്നതവിജയം നേടിയ വിദ്യര്‍ത്ഥികളെ അനുമോദിക്കലും ദേവസ്വം വകുപ്പ് മന്ത്രി കെ രാധാകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. ചേലക്കര പഞ്ചായത്ത് പ്രസിഡന്റ് എം കെ പദ്മജ അധ്യക്ഷയായി. എസ് എസ് എല്‍ സി, പ്ലസ് ടു പരീക്ഷകളില്‍ ഉന്നതവിജയം കരസ്ഥമാക്കിയ 30ഓളം വിദ്യാര്‍ത്ഥികളെയാണ് പഞ്ചായത്ത് അനുമോദിച്ചത്.
വാര്‍ഡില്‍ നിന്നും ആക്രി പെറുക്കി കിട്ടിയ പണം കൊണ്ടാണ് വാര്‍ഡിലെ സാമ്പത്തികമായി പിന്നാക്കമുള്ള വിദ്യാര്‍ത്ഥികള്‍ക്ക് പഠനത്തിനായി മൊബൈല്‍ വാങ്ങി നല്‍കിയത്. ബാക്കി പണം ഉപയോഗിച്ച് വാര്‍ഡില്‍ പച്ചക്കറി കിറ്റ് വിതരണം നടത്തി. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷെലീലിന്റെ നേതൃത്വത്തിലാണ് വിതരണം നടന്നത്. പഞ്ചായത്ത് സ്ഥിരം സമിതി അംഗങ്ങളായ എല്ലിശേരി വിശ്വനാഥന്‍, ജാനകി ടീച്ചര്‍, മുന്‍ പഞ്ചായത്ത് പ്രസിഡന്റ് സി മുരുകേശന്‍, എട്ടാം വാര്‍ഡ് ആര്‍ ആര്‍ ടി അംഗം ഷഫീക്ക് എന്നിവര്‍ പങ്കെടുത്തു.