മുന്‍ ധനകാര്യ വകുപ്പ് മന്ത്രിയും സാമ്പത്തിക വിദഗ്ധനുമായ ഡോ. ടി എം തോമസ് ഐസക്ക് ഗുരുവായൂര്‍ നഗരസഭയിലെ ചൂല്‍പ്പുറം ബയോ പാര്‍ക്കും ഗ്രീന്പാര്ക്കും സന്ദര്‍ശിച്ചു. മാലിന്യ സംസ്ക്കരണ കേന്ദ്രം, നഴ്സറി, നഗരസഭ ക്രിമിറ്റോറിയം, നഗരസഭ ലൈബ്രറി, ഇ എം എസ് സ്ക്വയര്‍ എന്നീ സ്ഥലങ്ങളാണ് മുന്‍ മന്ത്രി സന്ദര്‍ശിച്ച് സൗകര്യങ്ങളും പ്രവര്‍ത്തനങ്ങളും മനസിലാക്കിയത്.
കേരളത്തിന് തന്നെ മാതൃകയായി ജൈവ മാലിന്യത്തില്‍ നിന്ന് വളം ഉല്പാദിപ്പിച്ച് മികച്ച നേട്ടം കൈവരിച്ച ഗുരുവായൂര്‍ നഗരസഭയുടെ മാലിന്യ സംസ്ക്കരണ പദ്ധതിയുടെ പ്രവര്‍ത്തനങ്ങള്‍ അദ്ദേഹം വിലയിരുത്തി. സമ്പൂര്‍ണ ഖരമാലിന്യ സംസ്ക്കരണ പദ്ധതിയുടെ ഭാഗമായി നടത്തുന്ന ക്യാമ്പയിന് വിവരങ്ങള്‍ നഗരസഭ ചെയര്മാന് എം കൃഷ്ണദാസുമായി ചര്‍ച്ച ചെയ്തു.
ബയോ പാര്‍ക്കിലെ തൊഴിലാളികളുമായും ഹരിത കര്‍മ്മ സേനാംഗങ്ങളുമായും അദ്ദേഹം സംവദിച്ചു. ഗുരുവായൂര്‍ നഗരസഭ ആരോഗ്യ സ്റ്റാന്റിങ് കമ്മിറ്റി ചെയര്മാന് എ എസ് മനോജ്, നഗരസഭ സെക്രട്ടറി പി എസ് ഷിബു, മുന്‍ ചെയര്മാന് ടി ടി ശിവദാസ് എന്നിവര്‍ സന്ദര്‍ശനത്തില്‍ പങ്കാളികളായി.