മഞ്ചേരി ഗവ: നേഴ്‌സിങ് സ്‌കൂളില്‍ 2021-2024 വര്‍ഷത്തേക്കുള്ള ജനറല്‍ നേഴ്‌സിങ് കോഴ്‌സിനുള്ള അപേക്ഷ ക്ഷണിച്ചു. പ്ലസ്ടു സയന്‍സ് (ബയോളജി-കെമിസ്ട്രി-ഫിസിക്‌സ്) ഐച്ഛിക വിഷയമെടുത്ത് 40% മാര്‍ക്കോടെ പാസ്സായവര്‍ക്ക് അപേക്ഷിക്കാം. എസ്.സി/എസ്.ടി വിഭാഗത്തിലുള്ളവര്‍ക്ക് പാസ്മാര്‍ക്ക് മതി.
സയന്‍സ് വിഷയത്തില്‍ പഠിച്ചവരുടെ അഭാവത്തില്‍ ഇതര ഗ്രൂപ്പുകാരേയും പരിഗണിക്കുന്നതാണ്. അപേക്ഷഫോറവും പ്രോസ്‌പെക്ടസും ആരോഗ്യവകുപ്പ് ഡയറക്ടറുടെ www.dhskerala.gov.in എന്ന വെബ്‌സൈറ്റില്‍ ലഭ്യമാണ്. സെപ്തംബര്‍ 14 ന് വൈകുന്നേരം അഞ്ച് മണിക്ക് മുമ്പായി അപേക്ഷ സമര്‍പ്പിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 0483 2760007.