പട്ടികജാതി വികസന വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന പാതായ്ക്കര ഗവ. ഐ.ടി.ഐയില്‍ അരിത്മാറ്റിക് – ഡ്രോയിങ് വിഭാഗത്തില്‍ ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ തസ്തികയില്‍ നിലവിലുള്ള ഒരു ഒഴിവിലേക്ക് താല്‍ക്കാലിക അടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. യോഗ്യത: മൂന്ന് വര്‍ഷത്തെ എന്‍ജിനീയറിംഗ് ഡിപ്ലോമ. മണിക്കൂര്‍ അടിസ്ഥാനത്തില്‍ 945 രൂപയാണ് പ്രതിദിന വേതനം.
താല്‍പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ അപേക്ഷയും ബയോഡാറ്റയും അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും പകര്‍പ്പും സഹിതം ഓഗസ്റ്റ് 27ന് രാവിലെ 10.30ന് കോഴിക്കോട് സിവില്‍ സ്‌റ്റേഷനിലെ ജില്ലാ പട്ടികജാതി വികസന ഓഫീസില്‍ കൂടിക്കാഴ്ചക്ക് നേരിട്ട് ഹാജരാകണം. കൂടുതല്‍ വിവരങ്ങള്‍ക്ക് മൊബൈല്‍: 9496286560.