ആലപ്പുഴ: അടൂര്‍ ഗവ.പോളിടെക്‌നിക് കോളജില്‍ ഉദ്യോഗാര്‍ഥികളെ നിയമിക്കുന്നു. ജനറല്‍ വര്‍ക്ക്‌ഷോപ്പ്- ട്രേഡ്‌സ്മാന്‍ ഇന്‍ ഓട്ടോമൊബൈലില്‍ ഒരൊഴിവാണുള്ളത്. താല്‍പര്യമുള്ളവര്‍ പ്രായം, വിദ്യാഭ്യാസ യോഗ്യത എന്നിവ തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ജൂലൈ രണ്ടിന് രാവിലെ 11ന് അടൂര്‍ ഗവ.പോളിടെക്‌നിക് കോളജില്‍ ഹാജരാകണം. ഐ.റ്റി.ഐ ആണ് ട്രേഡ്‌സ്മാന്‍ തസ്തികയിലേക്കുള്ള കുറഞ്ഞ യോഗ്യത. എ.ഐ.സി.റ്റി.ഇ പ്രകാരമുള്ള യോഗ്യതകള്‍ ഉണ്ടായിരിക്കണം. പ്രവര്‍ത്തി പരിചയം ഉള്ളവര്‍ക്ക് വെയിറ്റേജ് ഉണ്ടായിരിക്കും. ഫോണ്‍: 04734231776.
