എറണാകുളം : 36-ാമത് ദേശീയ നേത്രദാന പക്ഷാചരണത്തിന്റെ ജില്ലാ തല ഉത്ഘാടനം ഓഗസ്റ്റ് 25 നു ഉച്ചക്ക് 2 മണിക്ക് ജില്ലാ മെഡിക്കൽ ഓഫിസർ ഡോക്ടർ എൻ. കെ. കുട്ടപ്പൻ ഓൺലൈൻ ആയി നിർവഹിക്കും. ഓഗസ്റ്റ് 25 മുതൽ സെപ്റ്റംബർ 8 വരെയാണ് ദേശീയ നേത്രദാന പക്ഷാചരണം. പക്ഷാചരണത്തിന്റെ ഭാഗമായി
അദ്ധ്യാപകരെയും വിദ്യാർത്ഥികളെയും പങ്കെടുപ്പിച്ചു കൊണ്ട് നേത്രപടലാന്ധത, നേത്രദാനത്തിന്റെ പ്രാധാന്യം, ഓൺലൈൻ പഠനരീതിയിൽ കുട്ടികളുടെ നേത്രസംരക്ഷണം എന്നീ വിഷയങ്ങളെക്കുറിച്ചു എറണാകുളം ഗവണ്മെന്റ് മെഡിക്കൽ കോളേജ് നേത്രവിഭാഗം അസിസ്റ്റന്റ് പ്രൊഫസ്സർ ഡോ. എൻ. എം. സിന്ധു ബോധവൽക്കരണ സെമിനാർ നടത്തും.
