കേരള ബില്ഡിങ് ആന്ഡ് അദര് കണ്സ്ട്രക്ഷന് വര്ക്കേഴ്‌സ് ക്ഷേമനിധി ബോര്ഡില് അംഗങ്ങളായ തൊഴിലാളികള്ക്ക് കോവിഡ് പശ്ചാത്തലത്തില് പ്രഖ്യാപിച്ച 1000 രൂപ, കോവിഡ് ബാധിച്ച തൊഴിലാളികള്ക്കുള്ള 2000 രൂപ എന്നീ ധനസഹായങ്ങള്ക്ക് ഓഗസ്റ്റ് 31 വരെ അപേക്ഷിക്കാം.
ബോര്ഡില് നിന്നും അനുവദിക്കുന്ന എല്ലാ ആനുകൂല്യങ്ങള്ക്കും അപേക്ഷ നല്കുമ്പോള് ആധാര് കോപ്പി ലഭ്യമാക്കണം. കൂടാതെ 2020- 21 വര്ഷത്തെ അംഗത്വ പുതുക്കല് സമയത്ത് ആധാര് നല്കാത്തവര് അടിയന്തരമായി ആധാര് കോപ്പി ലഭ്യമാക്കണമെന്നും ജില്ലാ എക്‌സിക്യൂട്ടീവ് ഓഫീസര് അറിയിച്ചു. 0491-2546873.