പ്ലസ് വൺ പ്രവേശനത്തിന് ബോണസ് പോയിന്റ് ലഭിക്കുന്നതിനുള്ള നീന്തൽ സർട്ടിഫിക്കറ്റിനായി കോവിഡ് 19 ന്റെ പശ്ചാത്തലത്തിൽ വിദ്യാർഥികൾ നേരിട്ട് ജില്ലാ സ്പോർട്സ് കൗൺസിൽ ഓഫീസിൽ എത്തേണ്ടതില്ലെന്ന് സെക്രട്ടറി അറിയിച്ചു. വിദ്യാർഥിക്ക് നീന്തൽ അറിയാമെന്ന് ബന്ധപ്പെട്ട പഞ്ചായത്ത് പ്രസിഡന്റ്/മുനിസിപ്പൽ ചെയർമാൻമാരിൽ നിന്നും ലഭിക്കുന്ന സാക്ഷ്യപ്പെടുത്തിയ സർട്ടിഫിക്കറ്റ്, കുട്ടിയുടെ അപേക്ഷ എന്നിവ സഹിതം അതത് പഞ്ചായത്ത്/മുനിസിപ്പാലിറ്റികളിലെ ഉദ്യോഗസ്ഥരോ പ്രതിനിധികളോ ശേഖരിച്ച് സ്പോർട്സ് കൗൺസിൽ ഓഫീസിൽ എത്തിച്ചാൽ ഓഗസ്റ്റ് 31 വരെ സർട്ടിഫിക്കറ്റ് നൽകും. വിദ്യാർഥികളുടെ രക്ഷിതാക്കളോ അവരുടെ പ്രതിനിധികളോ ഇവ എത്തിച്ചാലും മതി. വിദ്യാർഥികൾക്ക് നീന്തൽ സർട്ടിഫിക്കറ്റ് ലഭിക്കുന്നതിന് എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ അധ്യക്ഷൻമാർ സഹകരിക്കണമെന്ന് ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് കൂടിയായ അഡ്വ. കെ പ്രേംകുമാർ എം.എൽ.എ അറിയിച്ചു. ഫോൺ: 0491 2505100, 9497145438, 7034123438.
