ഇടുക്കി ജില്ലാ സ്പോര്‍ട്സ് കൗണ്‍സില്‍ ജൂലൈ 13, 14 തീയതികളിലായി സെന്റ് ജോസഫ്സ് കോളേജ് മൂലമറ്റം, കാല്‍വരി ഹൈസ്‌കൂള്‍ കാല്‍വരിമൗണ്ട് എന്നിവിടങ്ങളില്‍ വെച്ച് നടത്തിയ അത്ലറ്റിക്സ്, ഫുട്ബോള്‍, വോളീബോള്‍ എന്നീ കായികയിനങ്ങളില്‍ സെലക്ഷന്‍ ലഭിച്ച കുട്ടികള്‍ 2021 ആഗസ്റ്റ് 27 ന് രാവിലെ 11 മണിക്ക് പാലാ മുനിസിപ്പല്‍ സ്റ്റേഡിയത്തില്‍ ഹാജരാകേണ്ടതാണ്.
തിരഞ്ഞെടുക്കപ്പെട്ട കായികതാരങ്ങള്‍ ജില്ലാ സ്പോര്‍ട്സ് കൗണ്‍സിലില്‍ നിന്നും ലഭിച്ച സ്‌കോര്‍ കാര്‍ഡ്, വയസ്സ് തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ്, സ്പോര്‍ട്സില്‍ പ്രാവിണ്യം നേടിയ സര്‍ട്ടിഫിക്കറ്റ്, (അസ്സലും, കോപ്പിയും) സ്പോര്‍ട്സ് കിറ്റ്, 2 പാസ്പോര്‍ട്ട് സൈസ് ഫോട്ടോ, 24 മണിക്കൂറിനുള്ളില്‍ ആന്റിജന്‍ ടെസ്റ്റ് നടത്തിയ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് എന്നിവ സഹിതം ഹാജരാകേണ്ടതാണ്. വിവരങ്ങള്‍ക്ക് – 04862 – 232499, 9895112027.