സംസ്ഥാന പട്ടികജാതി വികസന വകുപ്പ് പഠന നിര്‍മാണ പദ്ധതിയില്‍ ധനസഹായം അനുവദിക്കുന്നതിന് തലക്കാട്, മംഗലം, തൃപ്രങ്ങോട്, വെട്ടം, തിരുന്നാവായ, വള്ളിക്കുന്ന്, പെരുവള്ളൂര്‍, മൂന്നിയൂര്‍, നന്നമ്പ്ര, തേഞ്ഞിപ്പലം ഗ്രാമപഞ്ചായത്തുകളിലെയും തിരൂര്‍, തിരൂരങ്ങാടി, പരപ്പനങ്ങാടി നഗരസഭകളിലെയും അര്‍ഹരായ ഗുണഭോക്താക്കളില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു. നിശ്ചിത മാതൃകയിലുള്ള അപേക്ഷകള്‍ ആവശ്യമായ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം സെപ്തംബര്‍ 13നകം തിരൂര്‍, തിരൂരങ്ങാടി ബ്ലോക്ക് പട്ടികജാതി വികസന ഓഫീസില്‍ സമര്‍പ്പിക്കണം. അപേക്ഷാ ഫോം തിരൂര്‍, തിരൂരങ്ങാടി ബ്ലോക്ക് പട്ടികജാതി വികസന ഓഫീസില്‍ ലഭിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് തിരൂര്‍, തിരൂരങ്ങാടി ബ്ലോക്ക് പട്ടികജാതി വികസന ഓഫീസുകളുമായോ 9447997387 എന്ന നമ്പറുമായോ ബന്ധപ്പെടണം.