അഗളിയിലും മരുതറോഡിലും പ്രവർത്തിക്കുന്ന ഗവ. ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷൻ ഡിസൈനിങ് സെന്ററുകളിൽ രണ്ടു വർഷത്തെ ഫാഷൻ ഡിസൈനിങ് ആൻഡ് ഗാർമെന്റ് ടെക്‌നോളജി കോഴ്‌സിലേക്ക് ഓഗസ്റ്റ് 31 വരെ അപേക്ഷിക്കാം. എസ്.എസ്.എൽ.സി തത്തുല്യ പരീക്ഷ എഴുതി യോഗ്യത നേടിയ ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രായഭേദമന്യേ അപേക്ഷിക്കാം. അപേക്ഷയും പ്രോസ്‌പെക്ടസും www.sitttrkerala.ac.in ലഭിക്കും. ഫോൺ: 9400006485, 9037871384 (മരുതറോഡ് ) 7510198164 (അഗളി).