തൃശൂര്‍: മാള ബ്ലോക്ക് പഞ്ചായത്തിന്റെവനിതാ ഭക്ഷ്യ സംസ്‌ക്കരണ യൂണിറ്റിന് വീണ്ടും ജീവന്‍ വയ്ക്കുന്നു. ലൈസന്‍സും മറ്റ് വിഷയങ്ങളുമായി ബന്ധപ്പെട്ട് വര്‍ഷങ്ങളായി അടഞ്ഞുകിടന്നിരുന്ന ഭക്ഷ്യ സംസ്‌ക്കരണ യൂണിറ്റ് തടസങ്ങളെല്ലാം നീക്കിബ്ലോക്ക് പഞ്ചായത്ത് ഭരണ സമിതിയുടെ നേതൃത്വത്തില്‍ വീണ്ടും പ്രവര്‍ത്തനം ആരംഭിക്കും. അടുത്ത മാസം ആദ്യ വാരത്തില്‍സാംസ്‌ക്കരണ യൂണിറ്റിന്റെ പ്രവര്‍ത്തനം തുടങ്ങും. യൂണിറ്റ് പ്രവര്‍ത്തന സജ്ജമാക്കുന്നതിനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്.മാള ബ്ലോക്ക് പഞ്ചായത്തിന്റെ 2021-22 വനിതാ ഘടക പദ്ധതിയില്‍ ഉള്‍പ്പെടുത്തിപട്ടികജാതി വിഭാഗത്തിലെ സ്ത്രീകള്‍ക്കായാണ് ഭക്ഷ്യ സാംസ്‌ക്കരണ യൂണിറ്റ് ആരംഭിക്കുന്നത്. വനിതകള്‍ക്ക് സ്വയം തൊഴില്‍ കണ്ടെത്തുന്നതിനായിഅഞ്ച് പേരടങ്ങുന്ന സംരംഭക യുണിറ്റാണ് പ്രവര്‍ത്തന സജ്ജമാകാന്‍ പോകുന്നത്. കുടുംബശ്രീയുമായി സഹകരിച്ച് 2,25,000 രൂപ ചെലവിലാണ് യൂണിറ്റ് ആരംഭിക്കുന്നത്.

ഇഡലി, ദോശ മാവ്, ആവിയില്‍ വേവിക്കുന്ന പലഹാരങ്ങള്‍ എന്നിവയാണ്ഫുഡ് പ്രൊസസിങ് യൂണിറ്റില്‍ നിന്നും ലഭ്യമാവുക. ബ്ലോക്ക് പഞ്ചായത്ത് കോമ്പൗണ്ടിലെ പഞ്ചായത്ത് കെട്ടിടത്തിലാണ് ഭക്ഷ്യ സംസ്‌ക്കരണ യൂണിറ്റ് പ്രവര്‍ത്തിക്കുക. മാള ബ്ലോക്ക് പഞ്ചായത്തിന്റെ മുടങ്ങിക്കിടന്നിരുന്ന ഭക്ഷ്യ സംസ്‌ക്കരണ യൂണിറ്റ് വീണ്ടും തുറന്ന് പ്രവര്‍ത്തിപ്പിക്കാന്‍ കഴിയുന്നതില്‍ അഭിമാനമുണ്ടെന്ന് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സന്ധ്യ പറഞ്ഞു. യൂണിറ്റിന്റെ നടത്തിപ്പുമായി ബന്ധപ്പെട്ടുള്ള കാര്യങ്ങള്‍ പുരോഗമിക്കുന്നതായി അവര്‍ കൂട്ടിച്ചേര്‍ത്തു.