ജില്ലയില്‍ ഇന്നലെ(ഓഗസ്റ്റ് 30) 1622 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 2595 പേര്‍ രോഗമുക്തി നേടി. വിദേശത്തു നിന്നെത്തിയ മൂന്നു പേര്‍ക്കും സമ്പര്‍ക്കം വഴി 1610 പേര്‍ക്കും ഒന്‍പതു ആരോഗ്യപ്രവര്‍ത്തകര്‍ക്കും രോഗം സ്ഥിരീകരിച്ചു.
കൊല്ലം കോര്‍പ്പറേഷനില്‍ 210 പേര്‍ക്കാണ് രോഗബാധ.
മുനിസിപ്പാലിറ്റികളില്‍ പരവൂര്‍-38, കരുനാഗപ്പള്ളി-36, പുനലൂര്‍-30, കൊട്ടാരക്കര-12 എന്നിങ്ങനെയാണ് രോഗബാധിതരുടെ എണ്ണം.
ഗ്രാമപഞ്ചായത്തുകളില്‍ കുളക്കട-66, അഞ്ചല്‍-59, പത്തനാപുരം-55, ക്ലാപ്പന- 48, തൊടിയൂര്‍-44, തഴവ-39, ഓച്ചിറ, കുലശേഖരപുരം എന്നിവിടങ്ങളില്‍ 35 വീതവും കല്ലുവാതുക്കല്‍- 34, ഇളമ്പള്ളൂര്‍, കടയ്ക്കല്‍ പ്രദേശങ്ങളില്‍ 33 വീതവും കരീപ്ര, ചവറ, ഭാഗങ്ങളില്‍ 31 വീതവും തെന്മല-30, പന്മന-27, വെളിയം-25, ഇടമുളയ്ക്കല്‍, ചടയമംഗലം, മൈനാഗപ്പള്ളി എന്നിവിടങ്ങളില്‍ 24 വീതവും തൃക്കോവില്‍വട്ടം, നെടുമ്പന, പെരിനാട്, വിളക്കുടി പ്രദേശങ്ങളില്‍ 22 വീതവും ചിതറ-21, നെടുവത്തൂര്‍, മേലില ഭാഗങ്ങളില്‍ 20 വീതവും തേവലക്കര-19, പൂതക്കുളം, മൈലം എന്നിവിടങ്ങളില്‍ 18 വീതം, പൂയപ്പള്ളി, പോരുവഴി ഭാഗങ്ങളില്‍ 17 വീതവും ഉമ്മന്നൂര്‍, കുണ്ടറ, ചാത്തന്നൂര്‍ പ്രദേശങ്ങളില്‍ 16 വീതവും കുളത്തൂപ്പുഴ, തലവൂര്‍, തൃക്കരുവ എന്നിവിടങ്ങളില്‍ 15 വീതവും ഇട്ടിവ, കൊറ്റങ്കര, പനയം പ്രദേശങ്ങളില്‍ 14 വീതവും എഴുകോണ്‍, പട്ടാഴി, പിറവന്തൂര്‍, പടിഞ്ഞാറേ കല്ലട ഭാഗങ്ങളില്‍ 13 വീതവും അലയമണ്‍, ഏരൂര്‍, ചിറക്കര, ശാസ്താംകോട്ട, എന്നിവിടങ്ങളില്‍ 12 വീതവും പേരയം, മയ്യനാട് പ്രദേശങ്ങളില്‍ 11 വീതവും പവിത്രേശ്വരം-10, കിഴക്കേകല്ലട, തെക്കുംഭാഗം, ശൂരനാട് വടക്ക് ഭാഗങ്ങളില്‍ ഒന്‍പതു വീതവും ആദിച്ചനല്ലൂര്‍-എട്ട്, ഇളമാട്, കുമ്മിള്‍ പ്രദേശങ്ങളില്‍ ഏഴ് വീതവും കരവാളൂര്‍, കുന്നത്തൂര്‍, വെളിനല്ലൂര്‍ എന്നിവിടങ്ങളില്‍ ആറു വീതവും നിലമേല്‍, വെട്ടിക്കവല ഭാഗങ്ങളില്‍ അഞ്ചു വീതവും ആലപ്പാട്, നീണ്ടകര, മണ്‍ട്രോതുരുത്ത് പ്രദേശങ്ങളില്‍ നാലു വീതവും ശൂരനാട് തെക്ക്- മൂന്ന് എന്നിങ്ങനെയാണ് രോഗബാധിതര്‍ ഉള്ളത്. മറ്റിടങ്ങളില്‍ രണ്ടും അതില്‍ താഴെയുമാണ് രോഗബാധിതരുടെ എണ്ണം.
