എറണാകുളം: ജില്ലയിലെ വിവിധ പ്രദേശങ്ങളിൽ സെക്ടറൽ മജിസ്ട്രേറ്റുമാരുടെ പരിശോധനയിൽ കോവിഡ് മാനദണ്ഡങ്ങൾ പാലിക്കാത്തതുമായി ബന്ധപ്പെട്ട് തിങ്കളാഴ്ച്ച 183 പേർക്കെതിരെ നടപടി സ്വീകരിച്ചു. സാമൂഹിക അകലം പാലിക്കാത്തതും മാസ്ക് ധരിക്കാത്തതുമായ കുറ്റങ്ങൾക്കാണ് കൂടുതൽ പേർക്കെതിരെ നടപടി സ്വീകരിച്ചത്.

മാസ്ക് ധരിക്കാത്തതിന് 116 പേർക്കെതിരെയും കടകളിലും വ്യാപാര സ്ഥാപനങ്ങളിലും സാമൂഹിക അകലം പാലിക്കാത്തതിന് ഒൻപത് പേർക്കെതിരെയും വ്യാപാര സ്ഥാപനങ്ങളിൽ ജീവനക്കാർ മാസ്ക് ധരിക്കാത്തതും സാനിറ്റെസർ ഇല്ലാത്തതുമായ സാഹചര്യങ്ങളിൽ നാല് പേർക്കെതിരെയും സെക്ടറൽ മജിസ്ട്രേറ്റുമാർ നടപടി സ്വീകരിച്ചു.
കോവിഡ് മാനദണ്ഡങ്ങൾ മറികടന്ന് ആൾക്കൂട്ടം ചേർന്നതിൽ ഉത്തരവാദികളായ 23 പേർക്കെതിരെയും നടപടി സ്വീകരിച്ചു.