കെല്‍ട്രോണ്‍ നടത്തുന്ന ടെലിവിഷന്‍ ജേണലിസം – ഓണ്‍ലൈന്‍ / ഹൈബ്രിഡ് കോഴ്‌സിലേക്ക് ഏതെങ്കിലും വിഷയത്തില്‍ ബിരുദം നേടിയ വിദ്യാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. പ്രായപരിധി 30. തിരുവനന്തപുരം, കോഴിക്കോട് ജില്ലകളിലാണ് പരിശീലന കേന്ദ്രങ്ങള്‍. പ്രിന്റ്, ഓണ്‍ലൈന്‍, മൊബൈല്‍ ജേണലിസം തുടങ്ങിയവ സിലബസിലുണ്ട്. മാധ്യമ സ്ഥാപനങ്ങളില്‍ പരിശീലനം, ഇന്റേണ്‍ഷിപ്പ്, പ്ലേസ്‌മെന്റ് സഹായം എന്നിവ നിബന്ധനകള്‍ക്ക് വിധേയമായി ലഭിക്കും. അപേക്ഷാഫോമുകള്‍ ksg.keltro.inല്‍ ലഭിക്കും. പൂരിപ്പിച്ച അപേക്ഷ സെപ്തംബര്‍ 15നകം കെല്‍ട്രോണ്‍ നോളജ് സെന്റര്‍, സെക്കന്‍ഡ് ഫ്‌ലോര്‍, ചെമ്പിക്കളം ബില്‍ഡിങ്, ബേക്കറി ജംങ്ഷന്‍, വഴുതക്കാട്, തിരുവനന്തപുരം. 695 014 /കെല്‍ട്രോണ്‍ നോളജ് സെന്റര്‍, തേര്‍ഡ് ഫ്‌ലോര്‍, അംബേദ്ക്കര്‍ ബില്‍ഡിങ് റെയില്‍വേ സ്റ്റേഷന്‍ ലിങ്ക് റോഡ്, കോഴിക്കോട് 673 002 എന്ന വിലാസങ്ങളില്‍ ലഭിക്കണം. ഫോണ്‍: 9544958182, 8137969292.