പാലക്കാട് വ്യാവസായിക ട്രൈബ്യൂനലും ഇന്‍ഷൂറന്‍സ് കോടതി ജഡ്ജിയും എംപ്ലോയീസ് കോമ്പന്‍സേഷന്‍ കമ്മീഷണറുമായ സാബു സെബാസ്റ്റ്യന്‍ സെപ്തംബര്‍ മൂന്ന്, ഒന്‍പത് തീയതികളില്‍ പെരിന്തല്‍മണ്ണ സബ് ഡിവിഷനല്‍ മജിസ്‌ട്രേറ്റ് കോടതി ഹാളിലും 17, 24 തീയതികളില്‍ മഞ്ചേരി ഇന്ദിരാഗാന്ധി ബസ് ടെര്‍മിനല്‍ ബില്‍ഡിങിലെ ഒന്നാം നിലയിലെ കോടതി ഹാളിലും തൊഴില്‍ തര്‍ക്ക കേസുകളും ഇന്‍ഷൂറന്‍സ് കേസുകളും എംപ്ലോയീസ് കോമ്പന്‍സേഷന്‍ കേസുകളും വിചാരണ ചെയ്യും.
