വ്യവസായ വാണിജ്യ വകുപ്പിന് കീഴില് ഭക്ഷ്യ ഉത്പാദനത്തില് സ്വയം പര്യാപ്തത കൈവരിക്കുന്നതിന്റെ ഭാഗമായി കേരള ഇന്സ്റ്റിറ്റ്യൂട്ട് ഫോര് എന്റര്പ്രെനര്ഷിപ്പ് ഡെവലപ്മെന്റിന്റെ ആഭിമുഖ്യത്തില് അഗ്രോ ഇന്ക്യുബേഷന് ഫോര് സസ്റ്റെനബിള് എന്റര്പ്രെണര്ഷിപ്പിന്റെ രണ്ടാം ഘട്ടമായി വിവിധ മൂല്യവര്ദ്ധിത ഉത്പന്നങ്ങള് പരിചയപ്പെടുത്തുന്ന ഇമ്മെര്ഷന് പരിശീലനം സെപ്റ്റംബര് എട്ടിന് ഓണ്ലൈനായി സംഘടിപ്പിക്കുന്നു. ചെറുകിട സംരംഭകര്ക്ക് ആരംഭിക്കാന് കഴിയുന്ന സുഗന്ധവ്യഞ്ജന ഉത്പന്നങ്ങളുടെ പദ്ധതികള് പരിചയപ്പെടുത്തുന്ന സെഷനാണ് സംഘടിപ്പിക്കുന്നത്. സൗജന്യ ഓണ്ലൈന് ട്രെയിനിംഗിനുള്ള രജിസ്ട്രേഷന് www.kied.info ലോ 7403180193, 7012376994 എന്നീ നമ്പറുകളിലോ ബന്ധപ്പെടാം.