കാസർഗോഡ്: ജില്ലയില്‍ കോവിഡ് ബാധിതരുടെ എണ്ണം കുറയുമ്പോഴും തൊഴിലിടങ്ങളില്‍ നിന്നുള്ള രോഗപ്പകര്‍ച്ചക്ക് കുറവില്ല. വിവിധ തൊഴില്‍ മേഖലയിലെ 1029 പേര്‍ക്കാണ് ആഗസ്റ്റ് മാസത്തില്‍ കോവിഡ് സ്ഥിരീകരിച്ചത്. തൊഴിലിടങ്ങള്‍ രോഗപ്പകര്‍ച്ചയുടെ കേന്ദ്രങ്ങളാകാതിരിക്കാന്‍ തൊഴില്‍ ദാതാക്കള്‍ ശ്രദ്ധിക്കണം. വ്യാപാര മേഖലയിലും കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പാക്കാന്‍ സ്ഥാപനമുടമകള്‍ തയ്യാറാകണം. നിര്‍മാണ മേഖലയിലടക്കം തൊഴിലാളികള്‍ സ്വയം സുരക്ഷിതരായിരിക്കാന്‍ ശ്രദ്ധിക്കണം.