സംസ്ഥാന സര്ക്കാര് സ്ഥാപനമായ കെല്ട്രോണില് ടെലിവിഷന് ജേര്ണലിസം ഓണ്ലൈന് / ഹൈബ്രിഡ് കോഴ്‌സുകളിലേക്ക് അപേക്ഷിക്കാം. ഏതെങ്കിലും വിഷയത്തില് ബിരുദമാണ് യോഗ്യത. പ്രായപരിധി 30 വയസ്സ്. തിരുവനന്തപുരം, കോഴിക്കോട് ജില്ലകളിലാണ് പരിശീലന കേന്ദ്രങ്ങള്. പ്രിന്റ്, ഓണ്ലൈന്, മൊബൈല് ജേര്ണലിസം തുടങ്ങിയ വിഷയങ്ങളും സിലബസിലുണ്ട്. മാധ്യമ സ്ഥാപനങ്ങളില് പരിശീലനം, ഇന്റേണ്ഷിപ്പ്, പ്ലേസ്‌മെന്റ് എന്നിവ നിബന്ധനകള്ക്ക് വിധേയമായി ലഭിക്കും. അപേക്ഷ ഫോമുകള് ksg.keltron.in ല് ലഭിക്കും. പൂരിപ്പിച്ച അപേക്ഷകള് സെപ്റ്റംബര് 15 നകം കെല്ട്രോണ് നോളേജ് സെന്റര്, സെക്കന്റ് ഫ്‌ളോര് ചെമ്പിക്കളം ബില്ഡിംങ്ങ്, ബേക്കറി ജംഗ്ഷന്, വഴുതക്കാട്, തിരുവനന്തപുരം – 695014 വിലാസത്തിലോ കെല്ട്രോണ് നോളേജ് സെന്റര്, മൂന്നാം നില, അംബേദ്കര് ബില്ഡിംങ്ങ്, റെയില്വേ സ്റ്റേഷന് ലിങ്ക്റോഡ്, കോഴിക്കോട് 673002 വിലാസത്തിലോ അയക്കണം. ഫോണ്:- 9544958182, 8137969292.