തവിഞ്ഞാല്‍: കൃഷിഭവന്‍ ആത്മ പദ്ധതി പ്രകാരം ബഡിംഗ് ആന്‍ഡ് ഗ്രാഫ്റ്റിംഗ് പരിശീലന പരിപാടി സംഘടിപ്പിച്ചു. അമ്പലകൊല്ലി പകല്‍ വീട്ടില്‍ നടന്ന പരിപാടി മെമ്പര്‍ എല്‍സി ജോയ് ഉദ്ഘാടനം ചെയ്തു. മാട്ടില്‍ അലവി കല്‍പ്പറ്റ ക്ലാസെടുത്തു. കൃഷി ഓഫീസര്‍ കെ.ജി സുനില്‍, ആത്മ ഡി.ടി.എം വി.എം ഷാരോണ്‍, ആത്മ ബ്ലോക്ക് ബി.ടി.എം എ.എം ഹരിത, ഫീല്‍ഡ് അസിസ്റ്റന്റ് വിജേഷ്, സമിതി ഭാരവാഹികളായ മാത്യു കുഞ്ഞി പാറയില്‍, എ.സി പ്രവീണ്‍, ജോര്‍ജ് കണ്ണന്‍ചിറ എന്നിവര്‍ പങ്കെടുത്തു.
