ജില്ലയിലെ കേരള ഷോപ്‌സ് ആന്റ് കമേഴ്ഷ്യല് എസ്റ്റാബ്‌ളിഷ്‌മെന്റ്‌സ് തൊഴിലാളി ക്ഷേമനിധി ബോര്ഡില് അംഗത്വമുള്ളവരുടെ മക്കള്ക്ക് ക്യാഷ് അവാര്ഡിന് അപേക്ഷിക്കാം. 10, +2 ക്ലാസുകളില് സി.ബി.എസ്.സി / സ്റ്റേറ്റ് സിലബസുകളില് എല്ലാ വിഷയത്തിലും A1/A+ , ഐ.സി.എസ്.ഇ കോഴ്‌സില് 90 ശതമാനമോ അതിലധികമോ ഉന്നത വിജയം കരസ്ഥമാക്കിയവര്ക്കാണ് അവസരം.
അപേക്ഷയോടൊപ്പം അംഗത്വ രജിസ്‌ട്രേഷന് കാര്ഡ്, ബാങ്ക് പാസ്ബുക്ക് എന്നിവയുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്പ്പ്, മാര്ക്ക് ലിസ്റ്റുകളുടെയും ഗ്രേഡ് ഷീറ്റുകളുടെയും സാക്ഷ്യപ്പെടുത്തിയ പകര്പ്പ്, രണ്ട് ഫോട്ടോ എന്നിവ സഹിതം ഒക്ടോബര് 31 നകം ജില്ലാ ക്ഷേമനിധി ഓഫീസില് സമര്പ്പിക്കണമെന്ന് ജില്ലാ എക്‌സിക്യൂട്ടീവ് ഓഫീസര് അറിയിച്ചു. ഫോണ് – 0491 2545121