കൊണ്ടോട്ടി നഗരസഭയില്‍ പഠനമുറി നിര്‍മാണ ധനസഹായത്തിനായി അപേക്ഷ ക്ഷണിച്ചു. ഏട്ടാം ക്ലാസ് മുതല്‍ 12-ാം ക്ലാസ് വരെയുള്ള പട്ടികജാതി വിഭാഗത്തില്‍പ്പെട്ട വിദ്യാര്‍ഥികള്‍ക്ക് അപേക്ഷിക്കാം. മുന്‍ഗണന മാനദണ്ഡപ്രകാരം ഗുണഭോക്താക്കളെ തെരഞ്ഞെടുക്കും. വാര്‍ഷിക വരുമാനം ഒരു ലക്ഷം രൂപയില്‍ താഴെയുള്ളവരും 800 ചതുരശ്ര അടിയില്‍ താഴെയുള്ളതും പഠനസൗകര്യമില്ലാത്തതുമായ വീടുകളിലെ വിദ്യാര്‍ഥികളെ ധനസഹായത്തിനായി പരിഗണിക്കും. സര്‍ക്കാര്‍, എയ്ഡഡ്, സ്പെഷ്യല്‍ സ്‌കൂളുകളിലെ സ്റ്റേറ്റ് സിലബസില്‍ പഠിക്കുന്ന വിദ്യാര്‍ഥികളുടെ രക്ഷിതാക്കള്‍ ജാതി സര്‍ട്ടിഫിക്കറ്റിന്റെ പകര്‍പ്പ് (വിദ്യാര്‍ഥികളുടെയും, രക്ഷിതാവിന്റെയും), വരുമാന സര്‍ട്ടിഫിക്കറ്റ്, ഉടമസ്ഥാവകാശ സര്‍ട്ടിഫിക്കറ്റ്, നിലവിലെ വീടിന്റെ വിസ്തീര്‍ണ്ണം (എഫ്‌സിയുടെ സാക്ഷ്യപത്രം), വിദ്യാര്‍ഥി ഏത് ക്ലാസില്‍ പഠിക്കുന്നു എന്നതിന് സ്‌കൂളില്‍ നിന്നുള്ള സാക്ഷ്യപത്രം, റേഷന്‍ കാര്‍ഡ്, ആധാര്‍ (വിദ്യാര്‍ഥിയുടെയും രക്ഷിതാവിന്റെയും), രക്ഷിതാവിന്റെ ബാങ്ക് അക്കൗണ്ട് പാസ്ബുക്ക് എന്നിവയുടെ പകര്‍പ്പുകള്‍ സഹിതം സെപ്തംബര്‍ 13ന് മുമ്പായി കൊണ്ടോട്ടി ബ്ലോക്ക് പട്ടിക ജാതി വികസന ഓഫീസില്‍ നല്‍കണം.