തൊടുപുഴ നഗരസഭാ പാര്‍ക്ക് ഇനി മുതല്‍ ലാന്‍സ് നായിക്ക് പി കെ സന്തോഷ്‌കുമാര്‍ – ഇന്ത്യന്‍ സ്വാതന്ത്യ സുവര്‍ണ ജൂബിലി സ്മാരക പാര്‍ക്ക് എന്ന് അറിയപ്പെടുമെന്ന് നഗരസഭാ ചെയര്‍മാന്‍ സനീഷ് ജോര്‍ജ്ജ് അറിയിച്ചു. കാര്‍ഗില്‍ യുദ്ധത്തില്‍ വീരമൃത്യു വരിച്ച വെട്ടിമറ്റം സ്വദേശി ലാന്‍സ് നായിക്ക് പി.കെ സന്തോഷ്‌കുമാറിന്റെ സ്മരാണാര്‍ത്ഥം തൊടുപുഴ നഗരസഭാ പാര്‍ക്കിന് പ്രസ്തുത പേര് നല്‍കണമെന്ന് വിവിധ കേന്ദ്രങ്ങളില്‍ നിന്ന് ആവശ്യമുയര്‍ന്നിരുന്നു.
