തൊടുപുഴ മുട്ടം ജില്ലാ കോടതിയോട് അനുബന്ധിച്ച് നിര്‍മ്മിക്കുന്ന കുടുംബ കോടതി കെട്ടിടത്തിന്റെ ശിലാസ്ഥാപനം വെള്ളിയാഴ്ച വൈകിട്ട് 4 ന് ഹൈക്കോടതി ജഡ്ജ് ജസ്റ്റിസ് സുനില്‍ തോമസ് ഓണ്‍ ലൈനായി നിര്‍വ്വഹിക്കും. സംസ്ഥാന ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍ അധ്യക്ഷത വഹിക്കും. ജില്ലാ ജഡ്ജി മുഹമ്മദ് വസീം സ്വാഗതം പറയും. എം.പി. ഡീന്‍ കുര്യാക്കോസ് മുഖ്യ പ്രഭാഷണം നടത്തും. പി.ജെ. ജോസഫ് എംഎല്‍എ മുഖ്യാതിഥിയാകും. പിഡബ്ല്യൂഡി എറണാകുളം സര്‍ക്കിള്‍ സൂപ്രണ്ടിങ് എഞ്ചിനിയര്‍ സുജറാണി ടി.എസ്. പ്രൊജക്ട് വിശദീകരിക്കും. ബാര്‍ കൗണ്‍സില്‍ ചെയര്‍മാന്‍ അഡ്വ: ജോസഫ് ജോണ്‍, മുട്ടം പഞ്ചായത്ത് പ്രസിഡന്റ് ഷൈജ ജോമോന്‍ എന്നിവര്‍ സംബന്ധിക്കും. തൊടുപുഴ ബാര്‍ അസോസിയേഷന്‍ പ്രസിഡന്റ് അഡ്വ:ജോസ് മാത്യു നന്ദി പറയും.
