തിരുവനന്തപുരം : മണ്ണന്തല, ഗവ. കോമേഴ്‌സ്യല്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നടത്തുന്ന രണ്ടു വര്‍ഷ ഡിപ്ലോമ ഇന്‍ സെക്രട്ടേറിയല്‍ പ്രാക്ടീസ് കോഴ്‌സിലേക്കുളള 2021 – 22 വര്‍ഷത്തെ അപേക്ഷകള്‍ സ്വീകരിക്കുന്ന അവസാന തീയതി സെപ്റ്റംബര്‍ 15 വരെ നീട്ടി. അപേക്ഷാ ഫോമും പ്രോസ്‌പെക്ടസും www.sitttrkerala.ac.in വെബ്‌സൈറ്റില്‍ ലഭിക്കും. അപേക്ഷാ ഫോമിന്റെ ഫീസ് 50 രൂപ. എസ്.എസ്.എല്‍.സി യോഗ്യതയുളളവര്‍ക്ക് അപേക്ഷിക്കാമെന്ന് ഇന്‍സ്റ്റിറ്റ്യൂട്ട് സൂപ്രണ്ട് അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് 0471 240494.