പാലക്കാട് : സംസ്ഥാന വൈദ്യുതി ബോര്ഡിന്റെ സൗര പദ്ധതി ഫെയ്‌സ് 1 ല് ഉള്പ്പെടുത്തി ചിറ്റൂര് അമ്പാട്ട് പാളയം ഗവ. ഹയര് സെക്കന്ററി സ്‌കൂളില് സ്ഥാപിച്ച 46 കിലോവാട്ട് സോളാര് പ്ലാന്റിന്റെ ഉദ്ഘാടനം വൈദ്യുതി വകുപ്പ് മന്ത്രി കെ.കൃഷ്ണന്കുട്ടി നാളെ (സെപ്തംബര് 4) രാവിലെ 11 ന് നിര്വഹിക്കും. ചിറ്റൂര്-തത്തമംഗമലം നഗരസഭ ചെയര്പേഴ്‌സണ് കെ.എല് കവിത അധ്യക്ഷയാകും. ചിറ്റൂര് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റും കെ എസ് ഇ ബി എല് ഡയറക്ടറുമായ അഡ്വ. വി മുരുകദാസ് സോളാര് പ്ലാന്റ് ഉടമ്പടി കൈമാറ്റം നിര്വ്വഹിക്കും.

സൗര പ്രോജക്ട് ഫെയ്‌സ് 1 ല് ഉള്പ്പെടുത്തി മോഡല് 1 ല് ഉള്ള 46 കിലോവാട്ട് സോളാര് പ്ലാന്റാണ് ചിറ്റൂരില് സ്ഥാപിച്ചിട്ടുള്ളത്. 19,50,571 രൂപ ചിലവിലാണ് പദ്ധതി നടപ്പാക്കിയിട്ടുള്ളത്. പ്ലാന്റില് നിന്നും ഒരു മാസം ശരാശരി 5520 യൂണിറ്റ് വൈദ്യുതിയാണ് ഉല്പാദിക്കാന് ലക്ഷ്യമിടുന്നത്. ഇതിന്റെ 10 ശതമാനമായ ഏകദേശം 552 യൂണിറ്റ് വൈദ്യുതി പ്രതിമാസം ഉപഭോക്താവിന് സൗജന്യമായി ലഭിക്കും. ടാറ്റാ പവര് സോളാര് എന്ന കമ്പനിയാണ് സോളാര് പ്ലാന്റ് സ്ഥാപിക്കുന്ന പ്രവൃത്തി നടപ്പാക്കിയത്. ആഗസ്റ്റ് 31 നകം പ്ലാന്റിന്റെ മുഴുവന് ജോലികളും പൂര്ത്തിയാക്കി പരീക്ഷണാര്ത്ഥത്തിലുള്ള ഉത്പാദനം ആരംഭിച്ചു. പരിപാടിയില് കെ എസ് ഇ ബി പാലക്കാട് ഇലക്ട്രിക്കല് സര്ക്കിള് ഡെപ്യൂട്ടി ചീഫ് എഞ്ചിനീയര് കെ കെ രാജീവ് റിപ്പോര്ട്ട് അവതരിപ്പിക്കും. ചിറ്റൂര്-തത്തമംഗലം നഗരസഭ ഡെപ്യൂട്ടി ചെയര്മാന് എ.ശിവകുമാര്, ചിറ്റൂര് ഇലക്ട്രിക്കല് ഡിവിഷന് എക്‌സിക്യൂട്ടീവ് എഞ്ചിനീയര് കെ.സുചിത്ര, ചിറ്റൂര് ജി എച്ച് എസ് എസ് പ്രിന്സിപ്പല് വി.ഗീത, മറ്റ് ഉദ്യോഗസ്ഥര്, അധ്യാപകര് തുടങ്ങിയവര് പങ്കെടുക്കും.

പൊല്പ്പുള്ളി പി.ജി പി.എച്ച്.എസ് സ്‌കൂളില് സ്ഥാപിച്ച 12 കിലോവാട്ട് സോളാര് പ്ലാന്റിന്റെ ഉദ്ഘാടനം വൈദ്യുതി വകുപ്പ് മന്ത്രി കെ.കൃഷ്ണന്കുട്ടി നാളെ (സെപ്തംബര് 4) ഉച്ചയ്ക്ക് രണ്ടിന് നിര്വഹിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ബിനുമോള് അധ്യക്ഷയാകും. ചിറ്റൂര് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റും കെ എസ് ഇ ബി എല് ഡയറക്ടറുമായ അഡ്വ. വി മുരുകദാസ് സോളാര് പ്ലാന്റ് ഉടമ്പടി കൈമാറ്റം നിര്വ്വഹിക്കും.
സൗര പ്രോജക്ട് ഫെയ്‌സ് 1 ല് ഉള്പ്പെടുത്തി മോഡല് 1 ല് ഉള്ള 12 കിലോവാട്ട് സോളാര് പ്ലാന്റാണ് പൊല്പ്പുള്ളിയില് സ്ഥാപിച്ചിട്ടുള്ളത്. 5,08,845 രൂപ ചിലവിലാണ് പദ്ധതി നടപ്പാക്കിയിട്ടുള്ളത്. പ്ലാന്റില് നിന്നും ഒരു മാസം ശരാശരി 1440 യൂണിറ്റ് വൈദ്യുതിയാണ് ഉല്പാദിക്കാന് ലക്ഷ്യമിടുന്നത്. ഇതിന്റെ 10 ശതമാനമായ ഏകദേശം 144 യൂണിറ്റ് വൈദ്യുതി പ്രതിമാസം ഉപഭോക്താവിന് സൗജന്യമായി ലഭിക്കും. ടാറ്റാ പവര് സോളാര് എന്ന കമ്പനിയാണ് സോളാര് പ്ലാന്റ് സ്ഥാപിക്കുന്ന പ്രവൃത്തി നടപ്പാക്കിയത്. ആഗസ്റ്റ് 31 നകം പ്ലാന്റിന്റെ മുഴുവന് ജോലികളും പൂര്ത്തിയാക്കി പരീക്ഷണാര്ത്ഥത്തിലുള്ള ഉത്പാദനം ആരംഭിച്ചു. പരിപാടിയില് കെ എസ് ഇ ബി എല് സൗര നോര്ത്ത് ഡിവിഷന് പ്രൊജക്ട് മാനേജറും എക്‌സിക്യൂട്ടീവ് എഞ്ചിനീയറുമായ കെ.അയൂബ് റിപ്പോര്ട്ട് അവതരിപ്പിക്കും. പൊല്പ്പുള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബാല ഗംഗാധരന്, ചിറ്റൂര് ഇലക്ട്രിക്കല് ഡിവിഷന് എക്‌സിക്യൂട്ടീവ് എഞ്ചിനീയര് കെ.സുചിത്ര, പൊല്പ്പുള്ളി പി.ജി പി.എച്ച്.എസ് പ്രിന്സിപ്പല് ഐ.സഹീദ, മറ്റ് ഉദ്യോഗസ്ഥര്, അധ്യാപകര് തുടങ്ങിയവര് പങ്കെടുക്കും.