കോഴിക്കോട് : പനങ്ങാട് ഗ്രാമപഞ്ചായത്തും ഫിഷറീസ് വകുപ്പും സംയുക്തമായി നടത്തുന്ന മത്സ്യകൃഷി വിളവെടുപ്പ് നടന്നു. സച്ചിൻദേവ് എം. എൽ. എ ഉദ്ഘാടനം ചെയ്തു. സുഭിക്ഷകേരളം പദ്ധതിയുടെ ഭാഗമായി നടത്തിയ മത്സ്യകൃഷിയിൽ ചിത്രലാട ഇനത്തിൽപെട്ട 1250 മത്സ്യകുഞ്ഞുങ്ങളെയാണ് വളർത്തിയത്.പനങ്ങാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി. എം കുട്ടികൃഷ്ണൻ അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ലാലിരാജു, ദെയ്‌ജ അയീൻ, ഫിഷറീസ് ഓഫീസർ സന്ധ്യ, പ്രോജക്ട് കോർഡിനേറ്റർ വൈശാഖ് തുടങ്ങിയവർ പങ്കെടുത്തു.