കൊല്ലം :ചാരിറ്റബിള്‍ സൊസൈറ്റീസ് ആക്ട് അനുസരിച്ച് രജിസ്റ്റര്‍ ചെയ്ത ജില്ലയിലെ സന്നദ്ധസംഘടനകള്‍, ആര്‍ട്‌സ് ആന്‍ഡ് സ്‌പോര്‍ട്‌സ് ക്ലബ്ബുകള്‍, യുവ വനിതാ – കാര്‍ഷിക – തൊഴില്‍ ക്ലബ്ബുകള്‍, റസിഡന്‍സ് അസോസിയേഷനില്‍ രജിസ്റ്റര്‍ ചെയ്ത യൂത്ത് വിംഗുകള്‍, അഡ്വഞ്ചര്‍ – ട്രാന്‍സ്‌ജെന്‍ഡര്‍ ക്ലബ്ബുകള്‍ എന്നിവ youthclub.kerala.gov.in യുവജനക്ഷേമ ബോര്‍ഡിന്റെ വെബ്‌സൈറ്റ് ലിങ്ക് വഴി ഓണ്‍ലൈനായി അഫിലിയേഷന്‍ ചെയ്യണം. യുവജനക്ഷേമ ബോര്‍ഡ് രൂപീകരിച്ച യുവ ക്ലബ്ബുകളുടെ ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ ജില്ലാ പഞ്ചായത്തില്‍ പ്രവര്‍ത്തിക്കുന്ന യുവജന കേന്ദ്രങ്ങള്‍ വഴിയാണ് നടത്തേണ്ടത്. ഇതിനകം അഫിലിയേഷന്‍ കിട്ടിയവരും ഓണ്‍ലൈനായി വിവരം നല്‍കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് www.ksywb.kerala.gov.in. ഫോണ്‍ 0474 2798440.