മുട്ടില്‍: മുട്ടില്‍ ഗ്രാമപ്പഞ്ചായത്ത് കമ്യൂണിറ്റി ഹാള്‍ ജൂലൈ രണ്ടിന് വ്യവസായ – യുവജനക്ഷേമ വകുപ്പ് മന്ത്രി എ.സി മൊയ്തീന്‍ നാടിനു സമര്‍പ്പിക്കും. ഉച്ചയ്ക്ക് രണ്ടിനു നടക്കുന്ന ചടങ്ങില്‍ സി.കെ ശശീന്ദ്രന്‍ എംഎല്‍എ അദ്ധ്യക്ഷത വഹിക്കും. പഞ്ചായത്ത് കെട്ടിടസമുച്ചയത്തിന്റെ രണ്ടാം നിലയിലാണ് കമ്യൂണിറ്റി ഹാള്‍ ഒരുക്കിയത്. 2015-16 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി ലോക ബാങ്ക് സഹായത്തോടെ 50 ലക്ഷം രൂപ വകയിരുത്തിയാണ് നിര്‍മ്മാണ പ്രവര്‍ത്തി ആരംഭിച്ചത്. 2017-18 വര്‍ഷത്തെ പദ്ധിതിയില്‍ 19 ലക്ഷം വകയിരുത്തി ഫര്‍ണിഷിംഗ്, വൈദ്യുതീകരണം, പെയിന്റിംഗ് എന്നീ ജോലികളും പൂര്‍ത്തിയാക്കി. അഞ്ചൂറിലധികം ആളുകള്‍ക്കിരിക്കാവുന്ന ഇരിപ്പിടവും സ്റ്റേജും സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും പ്രത്യേകം ടോയ്‌ലറ്റ് സൗകര്യം എന്നിവയും ഒരുക്കിയിട്ടുണ്ട്.
ചടങ്ങില്‍ തദ്ദേശ സ്വയം ഭരണ വിഭാഗം അസിസ്റ്റന്റ് എന്‍ജിനീയര്‍ ആര്‍. രശ്മി റിപോര്‍ട്ട് അവതരിപ്പിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ബി നസീമ, കല്‍പ്പറ്റ ബ്ലോക്ക് പഞ്ചായത്ത് ആക്റ്റിംഗ്് പ്രസിഡന്റ് കെ.കെ ഹനീഫ, മുട്ടില്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷീജാ സെബാസ്റ്റ്യന്‍, ജില്ലാ പഞ്ചായത്ത് വികസനകാര്യ സ്ഥിരം സമിതി അദ്ധ്യക്ഷ കെ. മിനി, മുട്ടില്‍ പഞ്ചായത്ത് വികസനകാര്യ സ്ഥിരം സമിതി അദ്ധ്യക്ഷന്‍ അമ്മാത്ത് വളപ്പില്‍ കൃഷ്ണകുമാര്‍, ക്ഷേമകാര്യ സ്ഥിരം സമതി അദ്ധ്യക്ഷ കെ. ഹസീന, ആരോഗ്യ-വിദ്യാഭ്യാസ സ്ഥിരം സമിതി അദ്ധ്യക്ഷന്‍ എന്‍.ബി ഫൈസല്‍, കല്‍പ്പറ്റ ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ പി.സി അയ്യപ്പന്‍, എം.ഒ ദേവസ്യ, ബിന്ദു പ്രതാപന്‍, വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളായ എന്‍.ഡി സെബാസ്റ്റ്യന്‍, ജോര്‍ജ്കുട്ടി, ജോയി തൊട്ടിത്തറ, വടകര മുഹമ്മദ്, മുഹമ്മദ് പഞ്ചാര, ന്യൂട്ടണ്‍ തുടങ്ങിയവര്‍ സംസാരിക്കും. ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ബബിത രാജീവന്‍, പി. ഭരതന്‍, ആയിഷാബി, ചന്ദ്രിക കൃഷ്ണന്‍, എ എന്‍ ഷൈലജ, എ.പി അഹമ്മദ്, എം.സി ബാലകൃഷ്ണന്‍ സി.കെ ബാലകൃഷ്ണന്‍, ബീന മാത്യു, സീമ ജയരാജന്‍, എം മോഹനന്‍, നദീറ മുജീബ്, വി. സുന്ദര്‍രാജ്, കെ. സുഭദ്ര, എം.ഡി ദേവസ്യ, ലീന സി നായര്‍ തുടങ്ങിയവര്‍ പങ്കെടുക്കും.