എറണാകുളം: കൊച്ചിയിലെ സ്വകാര്യ ആശുപത്രിയുടെ ശുചി മുറിയിൽ പതിനേഴുകാരി മാസം തികയാതെ പ്രസവിച്ച സംഭവത്തിൽ സംസ്ഥാന ബാലവകാശ സംരക്ഷണ കമീഷൻ കേസെടുത്തു. മാധ്യമ വാർത്തകളുടെ അടിസ്ഥാനത്തിൽ ചെയർമാൻ കെ.വി.മനോജ് കുമാർ സ്വമേധയാണ് കേസെടുത്തത്. എറണാകുളം ജില്ലാ ബാല സംരക്ഷണ ഓഫീസർ, സൗത്ത് പോലീസ് സ്‌റ്റേഷൻ ഹൗസ് ഓഫീസർ, ജില്ലാ പോലീസ് മേധാവി എന്നിവരോട് സെപ്തംബർ 22 നകം റിപ്പോർട്ട് നൽകാനും കമീഷൻ നിർദ്ദേശം നൽകി.
