ഫിഷറീസ് വകുപ്പിന്റെ മത്സ്യകൃഷി പദ്ധതിയുടെ ഭാഗമായി ചെറുവണ്ണൂർ പഞ്ചായത്തിൽ നിർമ്മിച്ച ശുദ്ധജല കൂട്ടു കൃഷിയുടെ വിളവെടുപ്പ് ടി.പി രാമകൃഷ്ണൻ എംഎൽഎ നിർവ്വഹിച്ചു. കർഷകനായ ചെറുവണ്ണൂർ ഗ്രാമപഞ്ചായത്തിലെ കളമുള്ളതിൽ രതീഷിന്റെ കൃഷിയിടത്തിലെ മത്സ്യകൃഷിയാണ് വിളവെടുത്തത്. ചെറുവണ്ണൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ ഇ.ടി രാധ അധ്യക്ഷ്യത വഹിച്ചു. ആദ്യ വില്പന പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് വികസന കാര്യ സ്റ്റാൻറ്റിംഗ് കമ്മിറ്റി ചെയർമാൻ സജീവൻ മാസ്റ്റർക്ക് നൽകി.