വിവിധ സേവന പദ്ധതികളുടെ പ്രയോജനം ഗുണഭോക്താക്കള്‍ക്ക് പൂര്‍ണ്ണമായും ലഭ്യമാക്കുന്നതിന് അവരവരുടെ ആധാറില്‍ മൊബൈല്‍ നമ്പര്‍ ലിങ്ക് ചെയ്യണം. 2021 ഒക്ടോബര്‍ മാസത്തില്‍ ആരംഭിക്കുന്ന വാതില്‍പ്പടിസേവന പദ്ധതിയുമായി ബന്ധപ്പെട്ടുളള സേവനങ്ങള്‍ ലഭ്യമാക്കുന്നതിനും ആധാറില്‍ മൊബൈല്‍ നമ്പര്‍ ഉള്‍ക്കൊളളിക്കേണ്ടത് അത്യാവശ്യമാണ്. ആധാറില്‍ മൊബൈല്‍ നമ്പര്‍ ലിങ്ക് ചെയ്യുന്നതിനുളള സൗകര്യം എല്ലാ അക്ഷയ കേന്ദ്രങ്ങളിലും ഏര്‍പ്പെടുത്തിയിട്ടുണ്ട്.