മാനന്തവാടി: നഗരപരിധിയിലെ ഹോട്ടലുകളില്‍ നഗരസഭാ ആരോഗ്യവകുപ്പിന്റെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയില്‍ പഴകിയ ഭക്ഷണങ്ങള്‍ പിടിച്ചെടുത്തു. പരിശോധനയില്‍ ഉപയോഗരഹിതമായ ഭക്ഷ്യ എണ്ണയും പിടികൂടി. എരുമത്തെരുവിലെ ഒന്നും ജില്ലാ ആശുപത്രി പരിസരത്തെ രണ്ടും ടൗണിലെ നാലും കണിയാരത്തെ രണ്ടും ഹോട്ടലുകളില്‍ നിന്നാണ് പഴകിയ ഭക്ഷ്യവസ്തുക്കള്‍ പിടിച്ചെടുത്തത്. ബന്ധപ്പെട്ട സ്ഥാപനങ്ങള്‍ക്ക് നോട്ടീസ് നല്കി പിഴയീടാക്കി. പഴകിയ ഭക്ഷണവിതരണം തുടര്‍ന്നാല്‍ സ്ഥാപനത്തിന്റെ ലൈസന്‍സ് റദ്ദാക്കുമെന്നാണ് ആരോഗ്യവിഭാഗത്തിന്റെ മുന്നറിയിപ്പ്. ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാരായ കെ.ടി തുളസീധരന്‍, പി. ഇബ്രാഹീം, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ പി.ടി വിനോദ്, ആരോഗ്യവിഭാഗം ജീവനക്കാരായ ജനാര്ദ്ദനന്, ബിജു ഫിലിപ്പ് എന്നിവര്‍ പരിശോധനയില്‍ പങ്കെടുത്തു.
