കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി മയ്യനാട് ഗ്രാമപഞ്ചായത്തില്‍ സെപ്റ്റംബര്‍ 7 മെഗാ വാക്‌സിനേഷന്‍ ഡ്രൈവ് നടക്കും.മയ്യനാട് പഞ്ചായത്തിലെ 12,13,14,15,16 വാര്‍ഡുകളില്‍ ഉള്ളവര്‍ക്ക് മയ്യനാട് ഹൈസ്‌കൂളിലും 17,22 വാര്‍ഡുകളില്‍ ഉള്‍പ്പെട്ടവര്‍ക്ക് ഇരവിപുരം ഗവ. ന്യൂ എല്‍.പി.എസിലുമായാണ് ക്യാമ്പ് സജ്ജമാക്കിയിരിക്കുന്നത്. കോവിഷീല്‍ഡ് വാക്സിന്‍ ആണ് നല്‍കുന്നത്. ഒരു വാര്‍ഡിലെ 18 വയസിന് മുകളില്‍ പ്രായമുള്ള 200 പേര്‍ക്കെങ്കിലും വാക്‌സിന്‍ ലഭ്യമാക്കാനാണ് പഞ്ചായത്ത് ലക്ഷ്യമിടുന്നതെന്ന് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജവാബ് റഹ്മാന്‍ പറഞ്ഞു.
വിളക്കുടിയിലെ കുടുംബാരോഗ്യ കേന്ദ്രത്തില്‍ സെപ്റ്റംബര്‍ 7
വാക്‌സിനേഷന്‍ ക്യാമ്പ് നടക്കുമെന്ന് അസിസ്റ്റന്റ് സെക്രട്ടറി ശശികുമാര്‍ പറഞ്ഞു. ഡി.സി.സി. യില്‍ 83 പേരാണ് ചികിത്സയിലുള്ളത്. പഞ്ചായത്തില്‍ സ്‌പെഷ്യല്‍ ഓഫീസറുടെ നേതൃത്വത്തില്‍ പരിശോധന വ്യാപിപ്പിച്ചു.
കരീപ്രയില്‍ 20 വീടുകളെ ഉള്‍പ്പെടുത്തി കുടുംബംശ്രീയുടെ നേതൃത്വത്തില്‍ ക്ലാസ്റ്ററുകള്‍ രൂപികരിച്ചു. ഈ വീടുകളിലെ പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ മേല്‍നോട്ടം അതാത് മേഖലകളിലെ കുടുംബശ്രീ യൂണിറ്റുകള്‍ക്കാണ്.ഒന്നാം ഡോസ് വാക്‌സിനേഷന്‍ 95 ശതമാനം പൂര്‍ത്തിയായതായി പഞ്ചായത്ത് പ്രസിഡന്റ് പി. എസ്. പ്രശോഭ പറഞ്ഞു.
അഞ്ചലില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുന്നതിന്റെ ഭാഗമായി അടിയന്തര യോഗം ചേര്‍ന്നു. വാര്‍ഡ് തല ജാഗ്രതാ സമിതികളുടെ പ്രവര്‍ത്തനം കാര്യക്ഷമമാക്കും. വാര്‍ഡ് അടിസ്ഥാനത്തില്‍ 50 വീടുകളെ ഉള്‍പ്പെടുത്തി ക്ലസ്റ്റര്‍ രൂപീകരിച്ചു പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ വ്യാപിപ്പിക്കും. എല്ലാ ദിവസവും ആന്റിജന്‍, ആര്‍ടിപിസിആര്‍ പരിശോധനകള്‍ നടത്തി വരുന്നുണ്ടെന്നും പ്രസിഡന്റ് എസ്.ബൈജു പറഞ്ഞു.പെരിനാട് ഗ്രാമപഞ്ചായത്തിലെ ഡി.സി.സി.യില്‍ 21 രോഗികളാണ് ചികിത്സയിലുള്ളത്. 15177 പേരില്‍ കോവിഡ് പരിശോധന നടത്തി. 21757 പേര്‍ക്ക്
വാക്‌സിന്‍ ലഭ്യമാക്കി.