കാസർഗോഡ്: ലോക സാക്ഷരതാ ദിനത്തില്‍ വിപുലമായ പരിപാടികളുമായി ജില്ലാ സാക്ഷരതാ മിഷന്‍. സെപ്റ്റംബര്‍ ഒമ്പതിന് രാവിലെ ഒമ്പതിന് സാക്ഷരതാ പതാക ഉയര്‍ത്തും. 11 ന് ഓണ്‍ലൈനായി നടക്കുന്ന ജില്ലാതല സാക്ഷരതാ ദിനാചരണ പരിപാടികള്‍ എന്‍.എ. നെല്ലിക്കുന്ന് എം.എല്‍.എ. ഉദ്ഘാടനം ചെയ്യും. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഷാനവാസ് പാദൂര്‍ അദ്ധ്യക്ഷത വഹിക്കും.

ജില്ലാ കളക്ടര്‍ ഭണ്ഡാരി സ്വാഗത് രണ്‍വീര്‍ചന്ദ് മുഖ്യാതിഥിയാകും. ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്ഥിരംസമിതി ചെയര്‍മാന്‍ അഡ്വ.സരിത.എസ്.എന്‍ സാക്ഷരതാ സന്ദേശം നല്‍കും. ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി ചെയര്‍മാന്‍മാരായ ഗീതാകൃഷ്ണന്‍, കെ.ശകുന്തള ഷിനോജ് ചാക്കോ, ജില്ലാ പഞ്ചായത്ത് സെക്രട്ടറി പി.നന്ദകുമാര്‍, ജില്ലാ കോഡിനേറ്റര്‍ .ടി.വി.ശ്രീജന്‍ എന്നിവര്‍ സംബന്ധിക്കും. തുടര്‍ന്ന് വിവിധ വിഷയങ്ങളില്‍ പ്രഭാഷണം നടക്കും. ബ്ലോക്ക് മുന്‍സിപ്പല്‍ പഞ്ചായത്ത് വിദ്യാകേന്ദ്രങ്ങളിലും അനുബന്ധ പരിപാടികള്‍ ഓണ്‍ലൈനായി നടത്തും.