എറണാകുളം: കോവി‍‍‍‍ഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി സംസ്ഥാന ആരോഗ്യവകുപ്പ് സംഘടിപ്പിക്കുന്ന ബി ദ വാരിയര്‍ ക്യാമ്പയിന് ജില്ലയില്‍ തുടക്കമായി. ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് ഉല്ലാസ്‌ തോമസ്‌ ക്യാമ്പയിൻ ലോഗോ ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. എൻ കെ കുട്ടപ്പന്‌ നൽകികൊണ്ട് ജില്ലാതല ഉദ്ഘാടനം നിര്‍വ്വഹിച്ചു. ദേശീയ ആരോഗ്യദൗത്യം ജില്ല പ്രോഗ്രാം മാനേജർ ഡോ. മാത്യൂസ്‌ നമ്പേലി സന്നിഹിതനായിരുന്നു.

യഥാസമയം കോവി‍‍‍‍ഡ് വാക്സിന്‍ സ്വീകരിച്ചുകൊണ്ട്, എസ്.എം.എസ് കൃത്യമായി പാലിച്ചുകൊണ്ട്, ആധികാരികമായ സന്ദേശങ്ങള്‍ മാത്രം കൈമാറിക്കൊണ്ട് കോവി‍‍‍‍ഡിനെതിരെയുള്ള പോരാട്ടത്തില്‍ ഒരു യോദ്ധാവാകൂ എന്നതാണ്‌ ക്യാമ്പയിന്റെ മുദ്രാവാക്യം. കോവി‍‍‍‍ഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ പൊതുജനപങ്കാളിത്തം ഉറപ്പു വരുത്തുക എന്നതാണ് ക്യാമ്പയിൻ്റെ ലക്‌ഷ്യം.