നിപ രോഗത്തെ തുരത്തി ഭയാശങ്കകളുടെ നാളുകള്‍ക്ക് അറുതി വരുത്തിയ നിപ പോരാളികള്‍ക്ക് കോഴിക്കോടിന്റെ സ്‌നേഹാദരം മുഖ്യമന്ത്രി പിണറായി വിജയന്‍ സമര്‍പ്പിച്ചു. ടാഗോര്‍ ഹാളില്‍ തിങ്ങി നിറഞ്ഞ വേദിയിലാണ് മന്ത്രിമാരായ ആരോഗ്യമന്ത്രി കെ കെ ശൈലജടീച്ചര്‍. തൊഴില്‍മന്ത്രി ടി പി രാമകൃഷ്ണന്‍, ഗതാഗത മന്ത്രി എ കെ ശശീന്ദ്രന്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് കോഴിക്കോടിന്റെ സ്‌നേഹാദരം മുഖ്യമന്ത്രി നല്‍കിയത്.
പലരംഗങ്ങളിലും മാതൃക സൃഷ്ടിച്ച നാടാണ് നമ്മുടേത്. ലോകത്തിലെ പല വികസിത രാജ്യങ്ങളോടും കേരളത്തിലെ ആരോഗ്യരംഗത്തെ ചില നേട്ടങ്ങള്‍ എത്തിക്കാന്‍ കഴിഞ്ഞു.മാരകമായി പടരാന്‍ സാധ്യതയുണ്ടായിരുന്ന നിപ വൈറസ് ബാധയെ പ്രാരംഭ ഘട്ടത്തില്‍ തന്നെ നിയന്ത്രിക്കാനും കീഴ്‌പ്പെടുത്താനും നമുക്ക് കഴിഞ്ഞു എന്നത് അഭിമാനാര്‍ഹമാണ്. എന്ത് നഷ്ടപരിഹാരം നല്‍കിയാലും പൊയ്‌പോയവരുടെ ജീവന് പകരമാവില്ല.അവരുടെ കുടുബ ദുഖത്തില്‍ പങ്കു ചേരുന്നു.നിപ പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ട് മികച്ച രീതിയില്‍ പ്രവര്‍ത്തിച്ച മെഡിക്കല്‍ കോളജ്ിലുളളവര്‍ക്ക് സ്വര്‍ണ മെഡല്‍ നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട് .കൂടാതെ സര്‍ക്കാര്‍ മേഖലയിലെ മികച്ച നേഴ്‌സുമാര്‍ക്ക് നിപ ബാധിച്ച് ജീവത്യാഗം ചെയ്ത ലിനിയുടെ പേരില്‍ അവാര്‍ഡ് നല്‍കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. മേയര്‍ തോട്ടത്തില്‍ രവീന്ദ്രന്‍ അധ്യക്ഷത വഹിച്ചു.
ആരോഗ്യ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി രാജീവ് സദാനന്ദന്‍, ആര്‍ എല്‍ സരിത, കളക്ടര്‍ യു വി ജോസ്, ഡി എം ഒ ഡോ.വി ജയശ്രീ, ലിനിയുടെ ഭര്‍ത്താവ് സജീഷ്, എ ഡി എം ടി ജിനില്‍കുമാര്‍ ഡോ.എന്‍ കെ ഷൗക്കത്ത്,ഡോ.സുജിത്ത്കുമാര്‍സിംഗ്, മെഡിക്കല്‍കോളജ് പ്രിന്‍സിപ്പല്‍ വി ആര്‍ രാജേന്ദ്രന്‍,ഡോ ആര്‍ എസ് ഗോപകുമാര്‍, ഡോ അരുണ്‍കുമാര്‍ തുടങ്ങി 58 പേര്‍ക്ക് ആദരവര്‍പ്പിച്ചു. ജില്ലാപഞ്ചായത്ത് പ്രസിഡന്റ് ബാബു പറശ്ശേരി സ്വാഗതം പറഞ്ഞു. എം കെ രാഘവന്‍ എം പി, എം ഐ ഷാനവാസ്എം പി എ പ്രദീപ്കുമാര്‍,എംഎല്‍ എ എംഎല്‍ ഡോ, എം കെ മുനീര്‍, എം എല്‍ എ പി ടി എ റഹീം, എം എല്‍ എ പുരുഷന്‍ കടലുണ്ടി, എം എല്‍ എ പാറക്കല്‍ അബ്ദുള്ള, കളക്ടര്‍ യു വി ജോസ്,മുക്കം മുഹമ്മദ്, പി എം സുരേഷ് ബാബു, തുടങ്ങിയവര്‍ പങ്കെടുത്തു.
