2017 ലെ മികച്ച ഡോക്ടര്‍മാര്‍ക്കുള്ള സംസ്ഥാന അവാര്‍ഡുകള്‍ കോഴിക്കോട് നളന്ദ ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ ആരോഗ്യം, സാമൂഹികക്ഷേമ വകുപ്പ് മന്ത്രി കെ കെ ശൈലജ ടീച്ചര്‍ വിതരണം ചെയ്തു. മെഡിക്കല്‍ വിദ്യാഭ്യാസ മേഖലയില്‍ കോഴിക്കോട് മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍ ഡോ വി ആര്‍ രാജേന്ദ്രന്‍, ഹെല്‍ത്ത് സര്‍വീസ് വിഭാഗത്തില്‍ ആലപ്പുഴ സ്ത്രീകളുടേയും കുട്ടികളുടേയും ആശുപത്രി സൂപ്രണ്ട് ഡോ മുരളീധരന്‍പിള്ള സി ഇന്‍ഷുറന്‍സ് മെഡിക്കല്‍ സര്‍വീസ് സെക്ടറില്‍ കരമന ഇ എസ് ഐ ഡിസ്‌പെന്‍സറിയിലെ ഡോ എസ് രാധാകൃഷ്ണന്‍ ആര്‍ സി സി ശ്രീ ചിത്ര തുടങ്ങിയ സ്വയംഭരണമേഖലയില്‍ തിരുവനന്തപുരം ആര്‍ സി സിയിലെ ഡോ കെ ചന്ദ്രമോഹന്‍ ദന്തല്‍മേഖലയില്‍ നിന്നും തിരുവനന്തപുരം ദന്തല്‍കോളേജില്‍ ഓര്‍ത്തോഡോണ്ടിക്‌സ് പ്രൊഫസറും മേധാവിയുമായ ഡോ കോശി ഫിലിപ്പ് സ്വകാര്യമേഖലയില്‍ കോഴിക്കോട് ബേബി മെമ്മോറിയല്‍ ഹോസ്പിറ്റലിലെ ഡോ ഷാജി തോമസ് ജോണ്‍ എന്നിവരെ പുരസ്‌ക്കാരവും ക്യാഷ് അവാര്‍ഡും നല്‍കി ആദരിച്ചു. കോഴിക്കോട് ബേബി മെമ്മോറിയല്‍ ആശുപത്രിയിലെ ഡോ എ എസ് അനൂപ്കുമാറിന് സ്‌പെഷ്യല്‍ അവാര്‍ഡ് നല്‍കി. ഡോക്‌ടേഴ്‌സ് ദിനമായ ഞായറാഴ്ച നിപ നിയന്ത്രണം ത്യാഗോജ്വല സേവനത്തിന് ആദരവും ചടങ്ങിലാണ് അവാര്‍ഡുകള്‍ വിതരണം ചെയ്തത്.
തൊഴില്‍, എക്‌സൈസ് വകുപ്പ് മന്ത്രി ടി പി രാമകൃഷ്ണന്‍ ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. ഗതാഗത വകുപ്പ് മന്ത്രി എ കെ ശശീന്ദ്രന്‍ മുഖ്യാതിഥിയായിരുന്നു. എം എല്‍ എമാരായ എ പ്രദീപ്കുമാര്‍, ഡോ എം കെ മുനീര്‍ പുരുഷന്‍ കടലുണ്ടി അഡീഷണല്‍ ചീഫ് സെക്രട്ടറി രാജീവ് സദാനന്ദന്‍, ദേശീയ ആരോഗ്യദൗത്യം സംസ്ഥാന ഡയറക്ടര്‍ കേശവേന്ദ്രകുമാര്‍, ആരോഗ്യ വകുപ്പ് ഡയറക്ടര്‍ ഡോ ആര്‍ എല്‍ സരിത, കോഴിക്കോട് ഡി എം ഒ ഡോ വി ജയശ്രീ, മലപ്പുറം ഡി എം ഒ ഡോ സക്കീന കോഴിക്കോട് ജില്ലാ കളക്ടര്‍ യു വി ജോസ്, മലപ്പുറം ജില്ലാ കളക്ടര്‍ അമിത് മീണ ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ എം മധുസൂദനന്‍ ഐ എം എ പ്രതിനിധി ഡോ പ്രദീപ് കോര്‍പറേഷന്‍ ഹെല്‍ത്ത് ഓഫീസര്‍ ഡോ ആര്‍ എസ് ഗോപകുമാര്‍ തുടങ്ങിയവര്‍സംസാരിച്ചു. ആതുര സേവനരംഗത്ത് നിസ്വാര്‍ത്ഥ സേവനം നല്‍കുന്ന ഡോക്ടര്‍മാരെ ആദരിക്കുകയും സമൂഹത്തില്‍ ഇത്തരത്തിലുള്ളവരുടെ ആവശ്യകതയും പ്രസക്തിയും ഓര്‍മിപ്പിക്കുകയും ചെയ്യുന്നതിനാണ് പശ്ചിമബംഗാള്‍ മുന്‍മുഖ്യമന്ത്രി കൂടിയായ ഡോ ബി സി റോയിയുടെ ജന്മദിനമാണ് ഡോക്‌ടേഴ്‌സ് ദിനമായി ആചരിച്ചത്.