കാസർഗോഡ്: അനര്‍ഹമായി മുന്‍ഗണനാ വിഭാഗം റേഷന്‍ കാര്‍ഡുകള്‍ വൈവശം വെച്ചിട്ടുള്ള കാര്‍ഡുടമകളുടെ വിവരങ്ങള്‍ അധികൃതര്‍ക്ക് കൈമാറാന്‍ അവസരം. കാര്‍ഡ് ഉടമയുടെ റേഷന്‍ കാര്‍ഡ് നമ്പര്‍/ കാര്‍ഡില്‍ ഉള്‍പ്പെട്ടയാളുടെ ഫോണ്‍ നമ്പര്‍/ വിലാസം എന്നിവയിലേതെങ്കിലും വിവരങ്ങള്‍ 9495998223 എന്ന വാട്‌സ്അപ്പ് നമ്പറിലേക്ക് സന്ദേശമായോ, ഫോണ്‍ കോളായോ അറിയിക്കാവുന്നതാണ്. സന്ദേശം കൈമാറുന്നയാളുടെ വിവരങ്ങള്‍ രഹസ്യമായി സൂക്ഷിക്കുമെന്ന് ജില്ലാ സപ്ലൈ ഓഫീസര്‍ അറിയിച്ചു.