കാസർഗോഡ്: കാഞ്ഞങ്ങാട് നഗരസഭയിലെ ഒഴിഞ്ഞവളപ്പ് വാര്‍ഡില്‍ ഒഴിവുള്ള കൗണ്‍സിലര്‍ സ്ഥാനത്തേക്ക് തിരഞ്ഞെടുപ്പ് നടത്തുന്നതിന്റെ ഭാഗമായി വോട്ടര്‍ പട്ടിക പുതുക്കുന്നു. 2021 ജനവരി ഒന്നിനോ അതിന് മുമ്പോ 18 വയസ്സ് പൂര്‍ത്തിയായവര്‍ക്ക് വോട്ടര്‍പട്ടികയില്‍ പേര് ചേര്‍ക്കാം. സെപ്റ്റംബര്‍ ആറിന് കരട് വോട്ടര്‍ പട്ടിക പ്രസിദ്ധീകരിച്ചു. അപേക്ഷകളും ആക്ഷേപങ്ങളും 20 വരെ സ്വീകരിക്കും.
അന്തിമ വോട്ടര്‍ പട്ടിക സെപ്റ്റംബര്‍ 30ന് പ്രസിദ്ധീകരിക്കും. വാര്‍ഡിലെ മുഴുവന്‍ വോട്ടര്‍മാരും വോട്ടര്‍പട്ടിക പരിശോധിച്ച് വോട്ടുണ്ടെന്ന് ഉറപ്പുവരുത്തണം. വോട്ടില്ലെങ്കില്‍ സെപ്റ്റംബര്‍ 20 ന് മുന്‍പായി ഇലക്ടറല്‍ രജിസ്ട്രേഷന് ഓഫീസര്‍ക്ക് ഓണ്‍ലൈനായി അപേക്ഷ നല്‍കണമെന്ന് ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസര്‍ കൂടിയായ ജില്ലാ കളക്ടര്‍ അറിയിച്ചു.