അഷ്ടമുടി കായൽ സംരക്ഷണം ലക്ഷ്യമിട്ട് കൊല്ലം കോർപ്പറേഷൻ നടപ്പിലാക്കുന്ന കർമ്മപദ്ധതിയുടെ ഭാഗമായുള്ള ശിൽപശാലകൾ പുരോഗമിക്കുന്നു.തൃക്കടവൂർ കിളികൊല്ലൂർ സോണുകളിൽ നടന്ന ശില്പശാലകളുടെ ഉദ്ഘാടനം മേയർ പ്രസന്ന ഏണസ്റ്റ് നിർവ്വഹിച്ചു.
തൃക്കടവൂർ സോണൽ ഓഫീസിൽ നടന്ന ശില്പശാലയിൽ കൗൺസിലർ ഗിരിജ സന്തോഷ് അധ്യക്ഷയായി.എസ്.എൻ. കോളേജ് ജന്തുശാസ്‌ത്രം വിഭാഗം മേധാവി ഡോ.റ്റി.സുലേഖ പദ്ധതി വിശദീകരണം നടത്തി.
കിളികൊല്ലൂരിൽ നടന്ന ശിൽപശാലയിൽ കോർപ്പറേഷൻ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ഗീതാകുമാരി അധ്യക്ഷയായി.ഡോ. ജോർജ് ഡിക്രൂസ് പദ്ധതി വിശദീകരണം നടത്തി.
വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, സാംസ്കാരിക രംഗത്തുള്ളവർ,ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.