ജില്ലയിലെ ഒരു കേന്ദ്ര സർക്കാർ സ്ഥാപനത്തിൽ പ്രോസസിങ് വർക്കർ ഗ്രേഡ് ത്രീ ഗ്രൂപ്പ് സീ തസ്തികയിൽ ഓപ്പൺ നാല് ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാർഥികൾ അസൽ സർട്ടിഫിക്കറ്റുകൾ സഹിതം ഈ മാസം 17 ന് മുമ്പ് ബന്ധപ്പെട്ട എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ രജിസ്റ്റർ ചെയ്യണം. പ്രായപരിധി 18 നും 28 നും ഇടയിൽ . പത്താംക്ലാസ് പാസായിരിക്കണം. ഫിഷ് പ്രോസസിങ് യൂണിറ്റുകളിൽ 5 വർഷത്തെ പ്രവൃത്തി പരിചയം ഉണ്ടായിരിക്കണം. പ്രതിമാസ ശമ്പളം 18000.