കൊച്ചി: 2020-21 സാമ്പത്തിക വര്‍ഷത്തില്‍ ഫിഷറീസ് വകുപ്പ് നടപ്പിലാക്കുന്ന സുഭിക്ഷകേരളം പദ്ധതിയുടെ ഭാഗമായി എറണാകുളം ജില്ലയില്‍ താല്കാലികമായി ദിവസവേതന അടിസ്ഥാനത്തില്‍ ഒരു പ്രോജക്ട് കോ-ഓര്‍ഡിനേറ്ററെ നിയമിക്കുന്നതിനുള്ള വാക്ക് ഇന്‍ ഇന്റര്‍വ്യൂ നടത്തുന്നു.
വിദ്യാഭ്യാസ യോഗ്യത: സംസ്ഥാന അഗ്രികള്‍ച്ചറല്‍ /ഫിഷറീസ് യൂണിവേഴ്‌സിറ്റിയില്‍ നിന്നുള്ള ബി.എഫ്.എസ്.സി / ഏതെങ്കിലും അംഗീകൃത യൂണിവേഴ്‌സിറ്റിയില്‍ നിന്നുള്ള അക്വാകള്‍ച്ചര്‍ ബിരുദാനന്തര ബിരുദം/ സുവോളജി അല്ലെങ്കില്‍ ഏതെങ്കിലും ഫിഷറീസ് വിഷയത്തിലുള്ള ബിരുദാനന്തര ബിരുദവും അക്വാകള്‍ച്ചര്‍ സെക്ടറില്‍ ഏതെങ്കിലും ഗവണ്‍മെന്റ് ഡിപ്പാര്‍ട്ട്‌മെന്റ്/ഇന്‍സ്റ്റിറ്റിയൂഷന്‍ എന്നിവയില്‍ പ്രവൃത്തി പരിചയമുള്ളവര്‍ക്ക് മുന്‍ഗണന. താല്പര്യമുള്ളവര്‍ 22.09.2021 ല്‍ രാവിലെ 11.00 ന്, ഹൈക്കോടതിയ്ക്കു സമീപം ഡോ.സലിം അലി റോഡിലുള്ള എറണാകുളം (മേഖല) ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ (ഫോണ്‍: 0484- 2394476) ഓഫീസില്‍ ആവശ്യമായ രേഖകളുടെ അസ്സലും പകര്‍പ്പുകളും സഹിതം എത്തിച്ചേരണം.