കൊച്ചി: തൃപ്പൂണിത്തുറ സര്‍ക്കാര്‍ സംസ്‌കൃത കോളേജില്‍ സൈക്കോളജി അപ്രന്റീസിനെ പ്രതിമാസം 17600 രൂപ നിരക്കില്‍ 2022 മാര്‍ച്ച് വരെ താത്കാലിക അടിസ്ഥാനത്തില്‍ നിയമിക്കുന്നു. യോഗ്യത സൈക്കോളജിയില്‍ ബിരുദാനന്തര ബിരുദം. ക്ലിനിക്കല്‍ സൈക്കോളജിയില്‍ പ്രവൃത്തി പരിചയം. കൂടിക്കാഴ്ച സപ്തംബര്‍ 16-ന് രാവിലെ 10-ന് ഓണ്‍ലൈനായി നടക്കും. govtsanskritcollegetpra.edu.in വെബ്‌സൈറ്റില്‍ നിന്നും അപേക്ഷ ഡൗണ്‍ലോഡ് ചെയ്ത് പൂരിപ്പിച്ച് സപ്തംബര്‍ 14-ന് മുമ്പായി govsktclgtpra@gmail.com ഇ-മെയില്‍ ചെയ്യണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ 9747869015.
