കൊച്ചി: ഭാരതീയ ചികിത്സാ വകുപ്പ് ജില്ലാ മെഡിക്കല്‍ ഓഫീസിനു കീഴില്‍ ഗവ:ഓള്‍ഡ് ഏജ് ഹോം എടവനക്കാട്, തേവര എന്നിവിടങ്ങളില്‍ നടപ്പിലാക്കി വരുന്ന വയോ അമൃതം പദ്ധതിക്കായി അനുവദിച്ച മെഡിക്കല്‍ ഓഫീസര്‍മാരുടെ തസ്തികകളിലേക്ക് ദിവസവേതനാടിസ്ഥാനത്തില്‍ താത്കാലിക നിയമനം നടത്തുന്നതിന് ഉദ്യോഗാര്‍ഥികളെ കൂടിക്കാഴ്ചയ്ക്ക് ക്ഷണിച്ചു. ഉദ്യോഗാര്‍ഥികള്‍ അവരുടെ ബയോഡാറ്റ സപ്തംബര്‍ 12-ന് വൈകിട്ട് അഞ്ചിന് മുമ്പ് ismekminterview@gmail.com ഇ-മെയില്‍ വിലാസത്തിലേക്ക് അയച്ചുതരണം. ഇന്റര്‍വ്യൂ തീയതിയും സമയവും പിന്നീട് അറിയിക്കും. യോഗ്യത അംഗീകൃത യൂണിവേഴ്‌സിറ്റിയില്‍ നിന്നുളള ബിഎഎംഎസ് , ട്രാവന്‍കൂര്‍ കൊച്ചിന്‍ മെഡിക്കല്‍ കൗണ്‍സിലിന്റെ എ ക്ലാസ് രജിസ്‌ട്രേഷന്‍. പ്രായപരിധി 18 മുതല്‍ 41 വയസ് വരെ. ഒഴിവുകള്‍ രണ്ട് എണ്ണം.
